NEWS
രാജ്യത്ത് ആശങ്കയായി കൊവിഡ്.
14/06/2025 12:50 PM IST
ചെറുകര സണ്ണിലൂക്കോസ്

ഇതുവരെ 7400 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,967 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ മൂന്നു മരണവും മഹാരാഷ്ട്രയിൽ നാലു മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ കൊവിഡ് ബാധമൂലം മരിച്ചതിൽ 34 വയസ്സുള്ള യുവാവും ഉൾപ്പെടും. രാജസ്ഥാനിലും തമിഴ്നാട്ടിലും ഓരോ മരണം വീതം ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ഇതുവരെ 2109 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം ഗുജറാത്താണ്. ഇതുവരെ 1437 കേസുകൾ രജിസ്റ്റർ ചെയ്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











